Saturday, December 12, 2009

എറണാകുളം ഭൂതത്താന്‍കെട്ട്

എറണാകുളംഭൂതത്താന്‍കെട്ട്സ്ഥലം : എറണാകുളം ടൌണില്‍ നിന്ന് 50 കി. മീ. വടക്കു കിഴക്ക്വനമേഖലയിലെ അണക്കെട്ടാണ് ഭൂതത്താന്‍കെട്ട്. ഇവിടത്തെ പ്രകൃതിദത്തകോട്ടകള്‍ ഒറ്റ രാത്രികൊണ്ട് ഭൂതത്താന്‍മാര്‍ പണി കഴിപ്പിച്ചതാണെന്നാണ് ഐതിഹ്യം. ഈ കോട്ടകളെ വിപുലീകരിച്ചാണ് പിന്നീട് അണക്കെട്ട് പണിതത്. ഭൂതത്താന്‍കെട്ടിന് വളരെ അടുത്താണ് തട്ടേക്കാട് സലീം അലി പക്ഷി സങ്കേതം. വനമേഖലയിലെ ട്രെക്കിങ്ങിന് അവസരമൊരുക്കുന്നു ഭൂതത്താന്‍കെട്ട്. പെരിയാര്‍, ഇടമലയാര്‍ ജലസേചന പദ്ധതികളും ഇതിന് അടുത്താണ്. എത്തേണ്ട വിധം സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം ജങ്ഷന്‍ 50 കി. മീ. സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം, എറണാകുളം ടൌണില്‍ നിന്ന് 50 കി. മീ.
ബോള്‍ഗാട്ടി ദ്വീപ്ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വളരെ അടുത്താണ് ബോള്‍ഗാട്ടി ദ്വീപ്. 1744ല്‍ ഡച്ചുകാര്‍ പണികഴിപ്പിച്ച ബോള്‍ഗാട്ടി കൊട്ടാരം ഈ ദ്വീപിലെ പ്രധാന ആകര്‍ഷണമാണ്. ഇന്നിത് കെ.ടി.ഡി.സി. ഹോട്ടലാണ്. എത്തേണ്ട വിധം കൊച്ചിയില്‍ നിന്ന് തുടര്‍ച്ചയായി കടത്ത് ബോട്ടുകള്‍ ലഭ്യമാണ്. സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം 2 കി. മീ. സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 20 കി. മീ.
ചേന്ദമംഗലംപള്ളി, അന്പലം, മോസ്ക്, ജൂത സിനഗോഗിന്‍റെ അവശിഷ്്ടങ്ങള്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങള്‍. പ്രകൃതി സൌന്ദര്യം കൊണ്ട് സന്പന്നമാണ് ഈ പ്രദേശം. മൂന്നു നദികള്‍, ഏഴ് കടല്‍ പ്രവേശന മാര്‍ഗങ്ങള്‍, ഹരിതാഭമായ പ്രകൃതി എന്നിവ ചേന്ദമംഗലത്തിന്‍റെ സൌന്ദര്യം വര്‍ധിപ്പിക്കുന്നു. കൊച്ചി മഹാരാജാക്കന്മാരുടെ പ്രധാനമന്ത്രിയായിരുന്ന പാലിയത്ത് അച്ചന്‍മാരുടെ വാസസ്ഥലമായിരുന്നു ഒരിക്കല്‍ ചേന്ദമംഗലം. അവരുടെ വസതിയായ പാലിയം കൊട്ടാരം കേരളത്തിന്‍റെ സന്പന്നമായ വാസ്തു പാരന്പര്യത്തിന് ഉദാഹരണമായി നിലകൊള്ളുന്നു. കോട്ടായി കോവിലകം പരിസരത്തെ ചെറുകുന്നുകളില്‍ നിന്ന് നോക്കിയാല്‍ ചേന്ദമംഗലത്തിന്‍റെ പ്രകൃതി സൌന്ദര്യം കാണാം. 16ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ പണിത വൈപ്പിന്‍കോട്ട സെമിനാരിയും ഈ ഭാഗത്താണ്. എത്തേണ്ട വിധം സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം 42 കി. മീ. സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 20 കി. മീ.
ചേറായി കടല്‍ത്തീരംഎറണാകുളത്ത് നിന്ന് 30 മിനിട്ട് ബോട്ടില്‍ സഞ്ചരിച്ചാല്‍ വൈപ്പിന്‍ ദ്വീപിലെത്താം. വൈപ്പിന്‍ ദ്വീപിന്‍റെ ഒരു ഭാഗമാണ് ചേറായി. അതിസുന്ദരമായ ഈ കടല്‍ത്തീരം നീന്തല്‍ വിനോദങ്ങള്‍ക്ക് പറ്റിയയിടമാണ്. പടിഞ്ഞാറ് കടല്‍, കിഴക്ക് കായല്‍, ഇടതൂര്‍ന്ന തെങ്ങിന്‍ തോപ്പുകള്‍, ചീനവലകള്‍ ... ഈ കാഴ്ചകള്‍ ചേറായിയുടെ അഴക് വര്‍ധിപ്പിക്കുന്നു. എത്തേണ്ട വിധം സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം ജങ്ഷന്‍സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 20 കി. മീ.
ഫോര്‍ട്ട് കൊച്ചിസ്ഥലം : എറണാകുളം ടൌണില്‍ നിന്ന് 13 കി. മീ. ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകളില്‍ ചരിത്രം മിടിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്പ് വിദേശ കപ്പിത്താന്‍മാര്‍ ഇവിടെ തന്പടിച്ചാണ് തങ്ങളെ മയക്കിയ കൊച്ചിയെ കീഴ്പ്പെടുത്തിയത്. പലരും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ചരിത്രാവശിഷ്്ടങ്ങള്‍ കൊണ്ട് സന്പന്നമാണ് ഈ സ്ഥലം. കൊച്ചി നഗരസഭയുടെ 'ഫോര്‍ട്ട് കൊച്ചി കാണല്‍' പരിപാടി ഈ നാടിന്‍റെ ചരിത്രം അനാവരണം ചെയ്യുന്നു. എ. ഡി. 1341ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കര പിളര്‍ന്ന് കടല്‍ ഈ പ്രദേശത്തിന്‍റെ ഉള്ളിലേയ്ക്ക് പ്രവേശിച്ചു. ലോകത്തിലെ തന്നെ മികച്ച പ്രകൃതിദത്ത തുറമുഖങ്ങളില്‍ ഒന്നാക്കി കൊച്ചിയെ മാറ്റിയ പ്രകൃതിയുടെ ഇടപെടലായിരുന്നു അത്. ഈ തുറമുഖത്തിലൂടെയായിരുന്നു അസംഖ്യം വിദേശികള്‍ കേരളത്തിലെത്തിയത്. 15ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഈ മണ്ണിലെത്തി. 1663ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കീഴടക്കി ഫോര്‍ട്ട് കൊച്ചി സ്വന്തമാക്കി. 1795ല്‍ ബ്രിട്ടീഷുകാര്‍ ഈ മണ്ണ് കീഴടക്കി. 1660കളില്‍ ഫോര്‍ട്ടു കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളില്‍ ഒന്നായി. തുടര്‍ന്ന് നിരന്തരം പട്ടാള ബാരക്കുകളും ചെറുകിട കപ്പല്‍ നിര്‍മ്മാണ ശാലകളും ഇവിടെയുണ്ടായി. ക്രിസ്തുമതം സ്വാധീനം നേടി. ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ 13 സമൂഹങ്ങളുടെ ഹൃദയഭൂമിയായി ഫോര്‍ട്ടു കൊച്ചി മാറി. വാസ്കോ ഡ ഗാമ ചതുരത്തിനു സമീപത്തെ ചീനവലകള്‍, സാന്താ ക്രൂസ് ബസലിക്ക, സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച്, വി.ഒ.സി. ഗേറ്റ്, ബാസ്റ്റണ്‍ ബംഗ്ലാവ് എന്നിവ ഇവിടുത്തെ ആകര്‍ഷണങ്ങളില്‍ ചിലതാണ്. പോര്‍ച്ചുഗീസുകാരാണ് സാന്താക്രൂസ് ബസലിക്ക പണിതത്. 1558ല്‍ പോപ്പ് പോള്‍ നാലാമന്‍ ബസലിക്കയെ കത്തീഡ്രലായി ഉയര്‍ത്തി. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ കെട്ടിടം തകര്‍ത്തു. 1887ല്‍ അവര്‍ പുതിയ കെട്ടിടം പണികഴിപ്പിച്ചു. 1905ല്‍ പണിപൂര്‍ത്തിയായി. 1984ല്‍ പോപ് ജോണ്‍പോള്‍ രണ്ടാമന്‍ ഈ പള്ളിയെ ബസലിക്കയായി ഉയര്‍ത്തി. 1503 മുതല്‍ 1663 വരെ ഫോര്‍ട്ട് കൊച്ചി ഭരിച്ച പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച്, ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ പള്ളികളില്‍ ഒന്നാണ്. സി.എസ്.ഐയുടെ അധീനതയിലാണ് ഈ പള്ളി ഇപ്പോള്‍. 1524ല്‍ വാസ്കോ ഡ ഗാമ മരിച്ചപ്പോള്‍ ഈ പളളി വളപ്പിലാണ് അടക്കം ചെയ്തത്. 14 വര്‍ഷം കഴിഞ്ഞ് ഭൌതികാവശിഷ്്ടങ്ങള്‍ പോര്‍ച്ചുഗലിലേയ്ക്ക് കൊണ്ടു പോയി. ഇങ്ങനെ ഫോര്‍ട്ടു കൊച്ചിയുടെ ഓരോ തരിമണ്ണിനും ഒരു ചരിത്രം പറയാനുണ്ടാകും. എത്തേണ്ട വിധം എറണാകുളം ടൌണില്‍ നിന്നും 13 കി. മീ. ബസ് യാത്ര ചെയ്താല്‍ ഫോര്‍ട്ട് കൊച്ചിയിലെത്താം. എറണാകുളം മെയിന്‍ ബോട്ട് ജെട്ടിയില്‍ നിന്ന് ഒരു മണിക്കൂര്‍ ബോട്ട് യാത്ര ചെയ്താലും മതി. സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം ടൌണ്‍സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 20 കി. മീ.
ഗേസല്‍ യാത്രകള്‍കടലിലൂടെ കൊച്ചിയുടെ സൌന്ദര്യം നുകരാന്‍ ഉചിതമായൊരു പദ്ധതിയാണിത്. അന്താരാഷ്്ട്ര നിലവാരത്തില്‍ ബോട്ടിംഗ് സൌകര്യമൊരുക്കുന്ന പ്രശസ്തമായ കോണ്ടോ സ്യോകായ് ഗ്രൂപ്പിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മട്ടാഞ്ചേരിയിലെ 'ദ മലബാര്‍ യാട്ട് ക്ലബ്' ആണ് രസകരമായ ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കിടക്ക, ടോയ്ലെറ്റ് തുടങ്ങിയ സൌകര്യങ്ങളുള്ള പായക്കപ്പലുകളാണ് ഇവര്‍ക്കുള്ളത്. ഗേസല്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ആറു പേര്‍ക്ക് സുഖമായി ഉറങ്ങാന്‍ പോലും സൌകര്യമുണ്ട് ഗേസലില്‍. കൊച്ചി കാഴ്ച കാണുക, ആന്‍ഡമാന്‍ യാത്ര, ലക്ഷദ്വീപ് യാത്ര എന്നിവയാണ് യാട്ട് ക്ലബ്ബിന്‍റെ നിലവിലെ പാക്കേജുകള്‍. ഇവയില്‍ ഒന്നോ എല്ലാം കൂടിയോ തിരഞ്ഞെടുക്കാം. കൊച്ചിയില്‍ നിന്ന് പുലര്‍ച്ചേ പുറപ്പെട്ട് വൈകുന്നേരത്തോടെ തിരിച്ചെത്തുന്നതാണ് ആദ്യ പാക്കേജ്. ദീര്‍ഘദൂരയാത്രകള്‍ക്ക് രാത്രി ബോട്ടില്‍ കിടന്നുറങ്ങാം. ഗംഭീരന്‍ ഭക്ഷണവും പരിചരണവും സദാ തയ്യാര്‍. വിലാസം :കോണ്ടോ സ്യോകായ് ലെഷര്‍ ഇന്ത്യാ12/167 തൈക്കൂട്ടത്തില്‍ ഹൌസ്കൊച്ചി 682008

വെബ്സൈറ്റ് ഇമെയില്‍

No comments:

Post a Comment