Saturday, December 12, 2009

എറണാകുളം ഭൂതത്താന്‍കെട്ട്

എറണാകുളംഭൂതത്താന്‍കെട്ട്സ്ഥലം : എറണാകുളം ടൌണില്‍ നിന്ന് 50 കി. മീ. വടക്കു കിഴക്ക്വനമേഖലയിലെ അണക്കെട്ടാണ് ഭൂതത്താന്‍കെട്ട്. ഇവിടത്തെ പ്രകൃതിദത്തകോട്ടകള്‍ ഒറ്റ രാത്രികൊണ്ട് ഭൂതത്താന്‍മാര്‍ പണി കഴിപ്പിച്ചതാണെന്നാണ് ഐതിഹ്യം. ഈ കോട്ടകളെ വിപുലീകരിച്ചാണ് പിന്നീട് അണക്കെട്ട് പണിതത്. ഭൂതത്താന്‍കെട്ടിന് വളരെ അടുത്താണ് തട്ടേക്കാട് സലീം അലി പക്ഷി സങ്കേതം. വനമേഖലയിലെ ട്രെക്കിങ്ങിന് അവസരമൊരുക്കുന്നു ഭൂതത്താന്‍കെട്ട്. പെരിയാര്‍, ഇടമലയാര്‍ ജലസേചന പദ്ധതികളും ഇതിന് അടുത്താണ്. എത്തേണ്ട വിധം സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം ജങ്ഷന്‍ 50 കി. മീ. സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം, എറണാകുളം ടൌണില്‍ നിന്ന് 50 കി. മീ.
ബോള്‍ഗാട്ടി ദ്വീപ്ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വളരെ അടുത്താണ് ബോള്‍ഗാട്ടി ദ്വീപ്. 1744ല്‍ ഡച്ചുകാര്‍ പണികഴിപ്പിച്ച ബോള്‍ഗാട്ടി കൊട്ടാരം ഈ ദ്വീപിലെ പ്രധാന ആകര്‍ഷണമാണ്. ഇന്നിത് കെ.ടി.ഡി.സി. ഹോട്ടലാണ്. എത്തേണ്ട വിധം കൊച്ചിയില്‍ നിന്ന് തുടര്‍ച്ചയായി കടത്ത് ബോട്ടുകള്‍ ലഭ്യമാണ്. സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം 2 കി. മീ. സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 20 കി. മീ.
ചേന്ദമംഗലംപള്ളി, അന്പലം, മോസ്ക്, ജൂത സിനഗോഗിന്‍റെ അവശിഷ്്ടങ്ങള്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങള്‍. പ്രകൃതി സൌന്ദര്യം കൊണ്ട് സന്പന്നമാണ് ഈ പ്രദേശം. മൂന്നു നദികള്‍, ഏഴ് കടല്‍ പ്രവേശന മാര്‍ഗങ്ങള്‍, ഹരിതാഭമായ പ്രകൃതി എന്നിവ ചേന്ദമംഗലത്തിന്‍റെ സൌന്ദര്യം വര്‍ധിപ്പിക്കുന്നു. കൊച്ചി മഹാരാജാക്കന്മാരുടെ പ്രധാനമന്ത്രിയായിരുന്ന പാലിയത്ത് അച്ചന്‍മാരുടെ വാസസ്ഥലമായിരുന്നു ഒരിക്കല്‍ ചേന്ദമംഗലം. അവരുടെ വസതിയായ പാലിയം കൊട്ടാരം കേരളത്തിന്‍റെ സന്പന്നമായ വാസ്തു പാരന്പര്യത്തിന് ഉദാഹരണമായി നിലകൊള്ളുന്നു. കോട്ടായി കോവിലകം പരിസരത്തെ ചെറുകുന്നുകളില്‍ നിന്ന് നോക്കിയാല്‍ ചേന്ദമംഗലത്തിന്‍റെ പ്രകൃതി സൌന്ദര്യം കാണാം. 16ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ പണിത വൈപ്പിന്‍കോട്ട സെമിനാരിയും ഈ ഭാഗത്താണ്. എത്തേണ്ട വിധം സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം 42 കി. മീ. സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 20 കി. മീ.
ചേറായി കടല്‍ത്തീരംഎറണാകുളത്ത് നിന്ന് 30 മിനിട്ട് ബോട്ടില്‍ സഞ്ചരിച്ചാല്‍ വൈപ്പിന്‍ ദ്വീപിലെത്താം. വൈപ്പിന്‍ ദ്വീപിന്‍റെ ഒരു ഭാഗമാണ് ചേറായി. അതിസുന്ദരമായ ഈ കടല്‍ത്തീരം നീന്തല്‍ വിനോദങ്ങള്‍ക്ക് പറ്റിയയിടമാണ്. പടിഞ്ഞാറ് കടല്‍, കിഴക്ക് കായല്‍, ഇടതൂര്‍ന്ന തെങ്ങിന്‍ തോപ്പുകള്‍, ചീനവലകള്‍ ... ഈ കാഴ്ചകള്‍ ചേറായിയുടെ അഴക് വര്‍ധിപ്പിക്കുന്നു. എത്തേണ്ട വിധം സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം ജങ്ഷന്‍സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 20 കി. മീ.
ഫോര്‍ട്ട് കൊച്ചിസ്ഥലം : എറണാകുളം ടൌണില്‍ നിന്ന് 13 കി. മീ. ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകളില്‍ ചരിത്രം മിടിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്പ് വിദേശ കപ്പിത്താന്‍മാര്‍ ഇവിടെ തന്പടിച്ചാണ് തങ്ങളെ മയക്കിയ കൊച്ചിയെ കീഴ്പ്പെടുത്തിയത്. പലരും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ചരിത്രാവശിഷ്്ടങ്ങള്‍ കൊണ്ട് സന്പന്നമാണ് ഈ സ്ഥലം. കൊച്ചി നഗരസഭയുടെ 'ഫോര്‍ട്ട് കൊച്ചി കാണല്‍' പരിപാടി ഈ നാടിന്‍റെ ചരിത്രം അനാവരണം ചെയ്യുന്നു. എ. ഡി. 1341ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കര പിളര്‍ന്ന് കടല്‍ ഈ പ്രദേശത്തിന്‍റെ ഉള്ളിലേയ്ക്ക് പ്രവേശിച്ചു. ലോകത്തിലെ തന്നെ മികച്ച പ്രകൃതിദത്ത തുറമുഖങ്ങളില്‍ ഒന്നാക്കി കൊച്ചിയെ മാറ്റിയ പ്രകൃതിയുടെ ഇടപെടലായിരുന്നു അത്. ഈ തുറമുഖത്തിലൂടെയായിരുന്നു അസംഖ്യം വിദേശികള്‍ കേരളത്തിലെത്തിയത്. 15ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഈ മണ്ണിലെത്തി. 1663ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കീഴടക്കി ഫോര്‍ട്ട് കൊച്ചി സ്വന്തമാക്കി. 1795ല്‍ ബ്രിട്ടീഷുകാര്‍ ഈ മണ്ണ് കീഴടക്കി. 1660കളില്‍ ഫോര്‍ട്ടു കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളില്‍ ഒന്നായി. തുടര്‍ന്ന് നിരന്തരം പട്ടാള ബാരക്കുകളും ചെറുകിട കപ്പല്‍ നിര്‍മ്മാണ ശാലകളും ഇവിടെയുണ്ടായി. ക്രിസ്തുമതം സ്വാധീനം നേടി. ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ 13 സമൂഹങ്ങളുടെ ഹൃദയഭൂമിയായി ഫോര്‍ട്ടു കൊച്ചി മാറി. വാസ്കോ ഡ ഗാമ ചതുരത്തിനു സമീപത്തെ ചീനവലകള്‍, സാന്താ ക്രൂസ് ബസലിക്ക, സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച്, വി.ഒ.സി. ഗേറ്റ്, ബാസ്റ്റണ്‍ ബംഗ്ലാവ് എന്നിവ ഇവിടുത്തെ ആകര്‍ഷണങ്ങളില്‍ ചിലതാണ്. പോര്‍ച്ചുഗീസുകാരാണ് സാന്താക്രൂസ് ബസലിക്ക പണിതത്. 1558ല്‍ പോപ്പ് പോള്‍ നാലാമന്‍ ബസലിക്കയെ കത്തീഡ്രലായി ഉയര്‍ത്തി. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ കെട്ടിടം തകര്‍ത്തു. 1887ല്‍ അവര്‍ പുതിയ കെട്ടിടം പണികഴിപ്പിച്ചു. 1905ല്‍ പണിപൂര്‍ത്തിയായി. 1984ല്‍ പോപ് ജോണ്‍പോള്‍ രണ്ടാമന്‍ ഈ പള്ളിയെ ബസലിക്കയായി ഉയര്‍ത്തി. 1503 മുതല്‍ 1663 വരെ ഫോര്‍ട്ട് കൊച്ചി ഭരിച്ച പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച്, ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ പള്ളികളില്‍ ഒന്നാണ്. സി.എസ്.ഐയുടെ അധീനതയിലാണ് ഈ പള്ളി ഇപ്പോള്‍. 1524ല്‍ വാസ്കോ ഡ ഗാമ മരിച്ചപ്പോള്‍ ഈ പളളി വളപ്പിലാണ് അടക്കം ചെയ്തത്. 14 വര്‍ഷം കഴിഞ്ഞ് ഭൌതികാവശിഷ്്ടങ്ങള്‍ പോര്‍ച്ചുഗലിലേയ്ക്ക് കൊണ്ടു പോയി. ഇങ്ങനെ ഫോര്‍ട്ടു കൊച്ചിയുടെ ഓരോ തരിമണ്ണിനും ഒരു ചരിത്രം പറയാനുണ്ടാകും. എത്തേണ്ട വിധം എറണാകുളം ടൌണില്‍ നിന്നും 13 കി. മീ. ബസ് യാത്ര ചെയ്താല്‍ ഫോര്‍ട്ട് കൊച്ചിയിലെത്താം. എറണാകുളം മെയിന്‍ ബോട്ട് ജെട്ടിയില്‍ നിന്ന് ഒരു മണിക്കൂര്‍ ബോട്ട് യാത്ര ചെയ്താലും മതി. സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ എറണാകുളം ടൌണ്‍സമീപസ്ഥ വിമാനത്താവളം കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം 20 കി. മീ.
ഗേസല്‍ യാത്രകള്‍കടലിലൂടെ കൊച്ചിയുടെ സൌന്ദര്യം നുകരാന്‍ ഉചിതമായൊരു പദ്ധതിയാണിത്. അന്താരാഷ്്ട്ര നിലവാരത്തില്‍ ബോട്ടിംഗ് സൌകര്യമൊരുക്കുന്ന പ്രശസ്തമായ കോണ്ടോ സ്യോകായ് ഗ്രൂപ്പിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മട്ടാഞ്ചേരിയിലെ 'ദ മലബാര്‍ യാട്ട് ക്ലബ്' ആണ് രസകരമായ ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കിടക്ക, ടോയ്ലെറ്റ് തുടങ്ങിയ സൌകര്യങ്ങളുള്ള പായക്കപ്പലുകളാണ് ഇവര്‍ക്കുള്ളത്. ഗേസല്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ആറു പേര്‍ക്ക് സുഖമായി ഉറങ്ങാന്‍ പോലും സൌകര്യമുണ്ട് ഗേസലില്‍. കൊച്ചി കാഴ്ച കാണുക, ആന്‍ഡമാന്‍ യാത്ര, ലക്ഷദ്വീപ് യാത്ര എന്നിവയാണ് യാട്ട് ക്ലബ്ബിന്‍റെ നിലവിലെ പാക്കേജുകള്‍. ഇവയില്‍ ഒന്നോ എല്ലാം കൂടിയോ തിരഞ്ഞെടുക്കാം. കൊച്ചിയില്‍ നിന്ന് പുലര്‍ച്ചേ പുറപ്പെട്ട് വൈകുന്നേരത്തോടെ തിരിച്ചെത്തുന്നതാണ് ആദ്യ പാക്കേജ്. ദീര്‍ഘദൂരയാത്രകള്‍ക്ക് രാത്രി ബോട്ടില്‍ കിടന്നുറങ്ങാം. ഗംഭീരന്‍ ഭക്ഷണവും പരിചരണവും സദാ തയ്യാര്‍. വിലാസം :കോണ്ടോ സ്യോകായ് ലെഷര്‍ ഇന്ത്യാ12/167 തൈക്കൂട്ടത്തില്‍ ഹൌസ്കൊച്ചി 682008

വെബ്സൈറ്റ് ഇമെയില്‍

പെരിയാര്‍

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാര്‍ [1]കേരളത്തിലെ 44 നദികളിലും വച്ച് ഏറ്റവും ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താല്‍ പെരിയാര്‍ അറിയപ്പെടുന്നു. 244 കി.മീ നീളമുള്ള ഈ നദി ഗാര്‍ഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീര്‍ത്ഥാടനം, ജലസേചനം, മണല്‍ഖനനം, കുടിവെള്ളം, ഉള്‍നാടന്‍ ഗതാഗതം, വ്യാവസായീകം എന്നിങ്ങനെ ബഹുമുഖങ്ങളായ ആവശ്യങ്ങള്‍ക്ക് ആശ്വാസമേകുന്നു. കേരളത്തിന്റെ വൈദ്യുതോര്‍ജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറില്‍ നിര്‍മിച്ച ജലവൈദ്യുതപദ്ധതികളില്‍ നിന്നുത്പാദിപ്പിക്കപ്പെടുന്നു.

ഉള്ളടക്കം[മറയ്ക്കുക]
1 പേരിനു പിന്നില്‍
2 ചരിത്രം
3 സ്ഥിതിവിവരങ്ങള്‍
3.1 നദി ഉത്ഭവിക്കുന്ന മലകള്‍
3.2 പ്രധാന പോഷക നദികള്‍ ‍
3.3 പെരിയാറ്റിലെ തുരുത്തുകള്‍‍ ‍
4 ഉത്ഭവവും സഞ്ചാരവും
4.1 ഇടുക്കി ജലസംഭരണി
4.2 ഇടുക്കി ജലസംഭരണിക്കുശേഷം
4.3 രണ്ടാമത്തെ ഉത്ഭവസ്ഥാനം
4.4 മൂന്നാമത്തെ ഉത്ഭവസ്ഥാനം
4.5 ആലുവാക്കുശേഷം
5 പെരിയാറിന്‍റെ ഉപയോഗങ്ങള്‍
5.1 ഊര്‍ജ്ജോത്പാദനം
5.1.1 ജലവൈദ്യുത പദ്ധതികള്‍
5.2 ജലസേചനം
5.2.1 കാലടി മൈനര്‍ ഇറിഗേഷന്‍ പദ്ധതിയിലെ ചില വിവരങ്ങള്‍
5.3 വ്യവസായങ്ങള്‍
5.4 മത്സ്യബന്ധനം
5.5 മണല്‍ഖനനം
5.6 ജലഗതാഗതം
5.7 വിനോദസഞ്ചാരകേന്ദ്രങ്ങള്‍
6 ബണ്ടുകള്‍
7 പരാമര്‍ശങ്ങള്‍
തമിഴിലെ പെരിയ അഥവാ വലിയ നദി (ആറ്‌) ആണ് പെരിയാര്‍ ആയത്. പെരിയാറിന് പേരാ‍റ്, ആലുവാപ്പുഴ, ചൂര്‍ണ്ണ, പൂര്‍ണ്ണ, ചൂര്‍ണ്ണി എന്നും പര്യായങ്ങള്‍ ഉണ്ട്. [2]
പെരിയാറിന്റെ ചരിത്രം കേരളചരിത്രവുമായി വളരെ ബന്ധപ്പെട്ടതാണ്‌. സംഘം കൃതികളില്‍ ചൂര്‍‌ണി നദി യെന്നും താമ്രപരണിയെന്ന പേരിലും പ്രതിപാദിച്ചിരിക്കുന്നു [2] കൊടുങ്ങല്ലൂരില്‍ നിന്നും പാണ്ഡ്യ തലസ്ഥാനമായ മദുരയിലേക്കു പെരിയാര്‍ നദിയോരത്തുകൂടി ചരക്കുകള്‍ക്കും മറ്റുമായി ജലഗതാഗത പാത ഉണ്ടാ‍യിരുന്നതായി സംഘം കൃതികളില്‍ പറയുന്നു. പതിറ്റുപത്തില് ‍ചേരതലസ്ഥാനമായ വഞ്ചി പെരിയാറിന്‍ തീരത്താണ് എന്ന് പറയുന്നുണ്ട്. മുന്‍‍കാലങ്ങളില്‍ ഈ പ്രസ്താവന ചൂര്‍ണ്ണ തിരുച്ചിറപ്പള്ളിയിലെ അമരാവതി നദിയാണ് എന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നു. അടുത്തകാലത്ത് നടന്ന ഗവേഷണങ്ങള്‍ പെരിയാറാണ് ഇത് എന്ന് തെളിയിക്കുന്നു. പുറനാനൂറില്‍ രണ്ടു ചേരരാജാക്കന്മാരെ പറ്റി വിവരിക്കുമ്പോള്‍ ആണ് വഞ്ചി നഗരത്തേയും പൊരുനൈ നദിയേയും പറ്റി വര്‍ണ്ണിക്കുന്നത്.[2] താമ്രപര്‍ണ്ണി നദിയുടെ പര്യായമാണ് പൊരുന്തവും പൊരുനൈയും. പശ്ചിമഘട്ടത്തില്‍ നിന്ന് കിഴക്കോട്ടൊഴുകുന്ന താമ്രപര്‍ണ്ണി നദിയുടെ അതേ ഉത്ഭവമാണ് പെരിയാറിനും എന്ന വിശ്വാസമാണ് ഇതിന് കാരണം. ഇല്ലിത്തോട്-മുളങ്കുഴി ഭാഗത്ത് മഹാശിലാസ്മാരകങ്ങള്‍ എന്ന് സംശയിക്കപ്പെടുന്ന ഗുഹകള്‍ കാണപ്പെടുന്നുണ്ട്. കേരളത്തില്‍ പ്രാചീന ശിലായുഗമില്ല എന്ന് വാദിച്ചവര്‍ക്ക് മറുപടിയായി ആദ്യമായി അതിന് തെളിവുകള്‍ ലഭിച്ചത് പെരിയാറിന്‍റെ തീരത്തുനിന്നാണ്. [3] തെന്മലക്കടുത്തുള്ള ചെന്തരുണിമലയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. [4] ക്രി.വ. 1343 ലെ പെരിയാര്‍ വെള്ളപ്പൊക്കത്തില്‍ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയര്‍ന്ന കരയില്‍ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. പെരിയാറിന്റെ മംഗലപ്പുഴ ശാഖ ഒഴുകി മുനമ്പത്ത് കടലിനൊട് ചേരുന്നിടത്താണ്‌ പുരാതനകാലത്തെ പ്രസിദ്ധമായ മുസിരിസ് എന്ന പട്ടണം സ്ഥിതി ചെയ്തിരുന്നത്.

പെരിയാര്‍ പെരുമ്പാവൂരുനിന്നുള്ള ദൃശ്യം
ആദിശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി പെരിയാറിന്റെ തീരത്താണ്‌. അദ്ദേഹവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മുതലക്കടവ് ഇന്നും നിലനില്‍ക്കുന്നു. ശങ്കരാചാര്യരുടെ അമ്മ ആര്യാംബയുടെ സ്മാരകവും പെരിയാര്‍ തീരത്താണ്‌. പെരിയാറ്റിലെ ജലത്തിന്‌ ഔഷധഗുണം ഉണ്ടെന്നു കരുതുന്ന നിരവധി ആദിവാസി വിഭാഗങ്ങളുടെ വിവാഹച്ചടങ്ങുകള്‍ക്ക് പെരിയാറ്റിലെ ജലം അത്യാവശ്യമാണ്‌. പെരിയാറ്റിന്റെ അരികിലുള്ള നിരവധി ക്ഷേത്രങ്ങളും പള്ളികളുടേയും ചടങ്ങുകളും പെരിയാറ്റിലെ ജലത്തെ ആശ്രയിച്ചാണ്‌ നിലകൊള്ളുന്നത്. തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ പെരിയാറിന്റെ തീരത്ത് കുളിച്ചു താമസിക്കുവാനായി പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. അവയില്‍ ആലുവ പാലസ്, അന്ത്രപ്പേര്‍ കെട്ടിടം, കോഡര്‍ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയവ ഇന്നും അവശേഷിക്കുന്നുണ്ട്. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഈ രീതി പിന്തുടര്ന്നിരുന്നു.[2] തോമാശ്ലീഹ മലയാറ്റൂര്‍ എത്തിയത് പെരിയാറിന്റെ കൈവഴികളിലൂടെയായിരുന്നു എന്നു വിശ്വസിക്കുന്നവരും ഉണ്ട്. മലയാറ്റൂര്‍ ഇന്ന് അന്തര്‍ദ്ദേശീയ തീര്‍ത്ഥാടന കേന്ദ്രമായിക്കഴിഞ്ഞു. കേരളത്തില്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ക്കായി പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും മറ്റും കേരളത്തില്‍ എത്തിയപ്പോള്‍ ഇടുക്കിയിലെ കാടുകളില്‍ നിന്ന് സുഗന്ധദ്രവ്യങ്ങള്‍ മലയിറക്കി കൊണ്ടുവന്നിരുന്നത് പെരിയാറ്റിലൂടെയായിരുന്നു. മലയാറ്റൂര്‍-നീലീശ്വരം ഭാഗത്ത് ബ്രിട്ടീഷുകാര്‍ അവരുടെ തടിഡിപ്പോകള്‍ സ്ഥാപിച്ചിരുന്നു.
ടിപ്പു സുല്‍ത്താന്റെ കാലത്ത് തിരുവിതാംകൂര്‍ ആക്രമിക്കാനെത്തിയ പടയാളികള്‍ പെരിയാറ്റിലെ മലവെള്ളപ്പാച്ചില്‍ കണ്ട് ഭയന്ന് പിന്മാറി എന്നും ചരിത്രം രേഖപ്പെടുത്തുന്നു. ക്രി.വ.1341 പെരിയാരില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കൊടുങ്ങലൂരിലെ ആഴി അടയുകയും പിന്നീട് കൊച്ചിയിലെ അഴിമുഖം തുറക്കുകയും ചെയ്യ്തു. തോട്ടുമുഖത്ത് വെച്ച് പെരിയാര്‍ രണ്ടായി തിരിയുകയും ഒരു കൈവഴി പഴയതുപൊലെ ദേശം, മംഗലപ്പുഴ വഴിയില്‍ കൂടി കൊടുങ്ങല്ലൂര്‍ കായലില്‍ ചേരുന്നു. പുതിയതായി ഉണ്ടായ കൈവഴി ആലുവയെരണ്ടായി മുറിച്ച് തെക്കോട്ട് ഒഴുകി കഞ്ഞുണ്ണിക്കരയില്‍ വെച്ച് പിന്നെയും രണ്ടായി പിരിഞ്ഞ് ഒരു കൈ വഴി വരാപുഴയിലേക്കും മറ്റേത് കൊച്ചി കായലിലേക്കും ചേര്‍ന്നു തുടങ്ങി. ഈ മാറ്റത്താല്‍ കൊടുങ്ങല്ലൂരിനെ തുറമുഖയോഗ്യമാക്കിയിരുന്ന അഴി അടഞ്ഞ് തുറമുഖം ഉപയോഗ്യമല്ലാതായി. ചേരന്‍‌മാരുടെ പ്രധാന നഗരിയും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന കൊടുങ്ങല്ലൂരിന്റെ പ്രശസ്തിയുടെ പതനവും കൊച്ചിയുടെ ഉയറ്ച്ചയും ഈ ഭൂമിശാത്രപരമായ മാറ്റമാണ്. [2]
[തിരുത്തുക] സ്ഥിതിവിവരങ്ങള്‍

പെരിയാറിന്റെ ഒരു ശാഖക്ക് കുറുകേ കൊടുങ്ങല്ലൂരിലുള്ള പാലം- വലതു വശത്ത് വലിയ പണിക്കന്‍തുരുത്തും പാലത്തിനു പിന്നിലായി ദൂരെ ഗോതുരുത്തും കാണാം
ഉത്ഭവം= ശിവഗിരി മലകള്‍ ഒടുക്കം= അറബിക്കടല്‍ തീരപ്രദേശങ്ങള്‍= കേരളം,തമിഴ്‌നാട് നീളം= 300 കി.മീ. കൂടീയ ഉയരം= 1830 മീ. അഴുമുഖം = സമുദ്ര നിരപ്പ് നീരൊഴുക്ക് = തീരപ്രദേശങ്ങളുടെ വിസ്തൃതി=5396 ച.കി. ജലവൈദ്യുത പദ്ധതികള്‍ =6 അണക്കെട്ടുകള്‍ = 13
[തിരുത്തുക] നദി ഉത്ഭവിക്കുന്ന മലകള്‍
വള്ളിമല
കോമല
കണ്ണന്‍‍ദേവന്‍ മല
പൊന്‍‍മുടി
ചൊക്കന്‍പെട്ടിമല
കാളിമല
കണ്ണിമല
ആനമല
പാച്ചിമല
സുന്ദരമല
നല്ലതണ്ണിമല
നാഗമല
[തിരുത്തുക] പ്രധാന പോഷക നദികള്‍ ‍
ആനമലയാര്‍
ചെറുതോണിയാര്‍
ചിറ്റാര്‍
ഇടമലയാര്‍
കാഞ്ചിയാര്‍
കരിന്തിരിയാര്‍
കിളിവള്ളിത്തോട്
കട്ടപ്പനയാര്‍
മുല്ലയാര്‍
മേലാശ്ശേരിയാര്‍
മുതിരപ്പുഴ
പാലാര്‍
പെരിഞ്ചന്‍കുട്ടിയാര്‍
ഇരട്ടയാര്‍
തുവളയാര്‍
പൂയംകുട്ടിയാര്‍
പെരുംതുറയാര്‍
പന്നിയാര്‍
തൊട്ടിയാര്‍
ആനക്കുളം പുഴ
മണലിയാര്‍
[തിരുത്തുക] പെരിയാറ്റിലെ തുരുത്തുകള്‍‍ ‍
ബകപുരം
കാഞ്ഞൂര്‍ തുരുത്ത്
പരുന്തുറാഞ്ചിത്തുരുത്ത്
ആലുവ തുരുത്ത്
ഉളിയന്നൂര്‍ തുരുത്ത്
അബു തുരുത്ത്
ഇടമുള തുരുത്ത്
ഗോതുരുത്ത്
പഴമ്പിള്ളി തുരുത്ത്
ചെറിയ പണിക്കന്‍ തുരുത്ത്
വലിയ പണിക്കന്‍ തുരുത്ത്
കണ്ടന്‍ തുരുത്ത്
കുന്നത്തുകടവ് തുരുത്ത്

പെരിയാറിനു കുറുകെയുള്ള കോട്ടപ്പുറം പാലം നടുവില്‍ വലിയ പണിക്കന്‍ തുരുത്തും കാണാം
[തിരുത്തുക] ഉത്ഭവവും സഞ്ചാരവും
പെരിയാര്‍ പശ്ചിമഘട്ടത്തിലെ മൂന്ന് വ്യത്യസ്തങ്ങളായ ഭൂവിഭാഗങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്നു. ഇവിടെയുള്ള ഏഴ് മലകളില്‍ നിന്നുള്ള ജലം പെരിയാറ്റിന്റെ ഉത്ഭവത്തിനു കാരണമാകുന്നു. 1) കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ശിവഗിരി മലകളിലെ ചൊക്കാം‌പെട്ടി മല, പാച്ചിമല, കാളിമല, സുന്ദരമല, നാഗമല, കോമല, വള്ളിമല, എന്നിവയാണ്‌ ആ ഏഴുമലകള്‍. സുന്ദര മലകളില്‍ നിന്നുത്ഭവിക്കുന്ന അരുവി(ഏകദേശം1830 മീ.)ഏകദേശം 50 കി.മീ കഴിയുമ്പോള്‍ മറ്റുമലകളില്‍ നിന്നുത്ഭവിച്ചൊഴുകീയെത്തുന്ന മുല്ലയാറുമായി ചേരുന്നു. ഇതിനടുത്താണ് പെരിയാറില്‍ ആദ്യമായി അണ കെട്ടിയിരിക്കുന്നത്(മുല്ലപെരിയാര്‍). 1895 ല്‍ ബ്രിട്ടീഷുകാരാണ്‌ ഇത് നിര്‍മ്മിച്ചത് ഈ ആണകെട്ടുകൊണ്ടുണ്ടായതാണ് പെരിയാര്‍ ജലസംഭരണി. ഈ ജലസംഭരണിയൊടു ചേര്‍ന്നാണ് തേക്കടിയിലെ പെരിയാര്‍ വന്യ ജീവി സങ്കേതം. ഇവിടെ നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദി വണ്ടിപ്പെരിയാറിലെത്തുന്നു. വണ്ടിപെരിയാര്‍ കഴിഞ്ഞാല്‍ പെരുംതുറയാറും കട്ടപനയാറും പെരിയാറില്‍ ചെരുന്നു.
[തിരുത്തുക] ഇടുക്കി ജലസംഭരണി

ഇടുക്കി അണക്കെട്ടും ജലസംഭരണിയും
പിന്നീട് നദിയുടെ പ്രയാണംഇടുക്കി ഇടുക്കി അണക്കെട്ട് തടയുന്നു.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കുറവന്‍ കുറത്തി മലകള്‍ക്കിടയിലൂടെ സന്ചരിച്ചിരുന്ന നദിയെയാണ്‌ അണകെട്ടി തടഞ്ഞ് മൂലമറ്റത്തെ പവര്‍ഹൗസിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്. അണക്കെട്ട് വന്നതോടെ 400 മീറ്ററിലധികം വീതിയോടെ ഒഴുകിയിരുന്ന പുഴയുടേ ഈ ശാഖ 10 മീറ്ററിനടുത്ത് വീതിയുള്ള ചെറിയ അരുവിയായി ഒഴുകുന്നു. ഇടുക്കി ജലസംഭരണിക്കുവേണ്ടി നിര്‍മ്മിച്ച മറ്റു രണ്ട് അണക്കെട്ടുകളായ ചെറുതോണിയും കുളമാവും പെരിയാറിലെ ജലം പങ്ക് വയ്ക്കുന്നുണ്ട്. കുളമാവില്‍ നിന്ന് ഇടുക്കി ജലസംഭരണിയിലെ ജലം മൂലമറ്റത്ത് കൊണ്ടു വന്ന് വൈദ്യുത ഉത്പാദനത്തിനുശേഷം മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കിക്കളയുന്നതിനാലും പെരിയാറിലെ ജലം ഗണ്യമായ തോതില്‍ നഷ്ടപ്പെടുന്നു.
[തിരുത്തുക] ഇടുക്കി ജലസംഭരണിക്കുശേഷം
ഇടുക്കി ജലസംഭരണിക്കുശേഷം മുറിഞ്ഞുപോയ പെരിയാറിന്റെ ശക്തി വീണ്ടും വര്‍ദ്ധിക്കുന്നത് കരിമ്പന്‍ എന്ന സ്ഥലത്തുവച്ചാണ്‌. ഇരട്ടയാര്‍, കല്ലാര്‍, ചിന്നാര്‍, തുവളയാര്‍ തുടങ്ങിയ പൊഷക നദികളും അനവഷി അരുവികളും ചേര്‍ന്നൊഴുകുന്ന പെരിഞ്ചന്‍ കുട്ടിയാറും ചേരുന്നതോടെയാണ്‌ ഇത് സംഭവിക്കുന്നത്. ഈ ഭാഗം നദിക്കിരിവശവും ചെങ്കുത്തായ മലമ്പ്രദേശങ്ങളാണ്‌. താഴൊട്ടൊഴുകുന്ന നദി പൂനംകുട്ടി യില്‍ നേര്യമംഗലം വിദ്യുത്ശ്ചക്തികേന്ദ്രത്തിനു താഴെ എത്തുന്നു.
[തിരുത്തുക] രണ്ടാമത്തെ ഉത്ഭവസ്ഥാനം
പശ്ചിമഘട്ടത്തിലെ മൂന്നാര്‍, പൊന്മുടി ഭാഗങ്ങളില്‍ നിന്നാണ്‌ പെരിയാറിന്റെ രണ്ടാമത്തെ ഉത്ഭവസ്ഥാനം. മുന്നാറിലെ കണ്ണന്‍ ദേവന്‍ മലകളില്‍ നിന്നൊഴുകുന്ന പെരിയാറിന്റെ ഈ ശാഖയില്‍ കണ്ടല അണക്കെട്ടും അതിനു ശേഷം മാട്ടുപ്പെട്ടി അണക്കെട്ടും നിര്‍മ്മിച്ചിരിക്കുന്നു. ഈ അണക്കെട്ടുകളില്‍ നിന്ന് കവിഞ്ഞൊഴുകുന്ന ജലം കണ്ണിമല, നല്ലതണ്ണി എന്നീ പ്രദേശങ്ങളില്‍ നിന്നും വരുന്ന ചെറിയ അരുവികളുമായി ചേരുന്നു. ഇതിനുശേഷം പള്ളിവാസല്‍ ജലവൈദ്യുതി ഉത്പാദന കേന്ദ്രത്തിലേക്ക് തടയണ നിര്‍മ്മിച്ച് ജലം എത്തിക്കുന്നു. പിന്നീട് പെരിയാറ്റില്‍ വന്നു ചേരുന്ന മറ്റൊരു കൈവഴി ആനയിറങ്കല്‍ എന്ന പ്രദേശത്തുനിന്നു വരുന്ന നദിയാണ്‌. ചേര്‍ന്നൊഴുകുന്ന നദി പിന്നീട് പൊന്‍മുടി അണക്കെട്ടിലെത്തുന്നു.വൈദ്യുതി ഉത്പാദനത്തിനുശേഷം പൊന്മുടിയില്‍ നിന്ന് നദി ശെങ്കുളത്ത് എത്തുന്നു. അവിടെ നിന്നും വെള്ളത്തൂവല്‍ പ്രദേശത്തേക്ക് ഒഴുകുന്നു. ഈ ഭാഗത്ത് നദിക്ക് മുതിരപ്പുഴയാര്‍ എന്നാണ്‌ പേര്‌. നദി പിന്നീട് കല്ലാര്‍കുട്ടി അണക്കെട്ടില്‍ വന്നു ചേരുന്നു. നേരിയമംഗലത്തുനിന്നും വരുന്ന ജലം കല്ലാര്‍കുട്ടിയില്‍ നിന്ന് കവിഞ്ഞൊഴുകുന്ന ജലവുമായി ചേര്‍ന്ന് പനംക്കുട്ടിയില്‍ ഒന്നുചേരുന്നു. ഇവിടെ വച്ച് പെരിയാറിന്റെ രണ്ട് ഉത്ഭവസ്ഥാനങ്ങളില്‍ നിന്നും ഒഴുകുന്ന കൈവഴികള്‍ ഒന്നുചേരുന്നു. ഇവിടെ വെച്ച് വീണ്ടും ലോവര്‍ പെരിയാറിലേക്ക് ജലം വിനിയോഗിക്കപ്പെടുന്നു.
[തിരുത്തുക] മൂന്നാമത്തെ ഉത്ഭവസ്ഥാനം

കാലടിയിലെ ശ്രീശങ്കരാചാര്യര്‍ പാലം. ഇതിനടിയിലൂടെ പെരിയാര്‍ എം.സി., റോഡിനെ മുറിച്ചു കടക്കുന്നു
പെരിയാറിന്റെ മൂന്നാം ഉത്ഭവം ദേവികുളം താലൂക്കിലെ ആനമലയില്‍ നിന്നാണ്‌. പാച്ചിയാര്‍, ആനക്കുളം പുഴ, കരിന്തിരിയാര്‍, മേലാശ്ശേരിപ്പുഴ, മണിമലയാര്‍, കലലര്‍ എന്നീ ചെറുനദികള്‍ ചേര്‍ന്നാണ്‌ പൂയ്യംകുട്ടിയാര് ഉണ്ടാകുന്നത്. ആനമലയാറും മരു നിരവധി അരുവികളും ചേര്‍ന്ന് ഇടമലയാറും രൂപപ്പെടുന്നു. ഇടമലയാറിലെ ജലവും അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. അതിനുശേഷം താഴേക്കൊഴുകുന്ന ഇടമലയാറ് കൂട്ടിക്കലില്‍ വച്ച് പൂയം‌കുട്ടി നദിയുമായി ചേര്‍ന്ന് കുട്ടം‌പുഴ എന്ന പേരില്‍ പെരിയാര്‍വാലി ഇറീഗേഷന്‍ പ്രൊജക്റ്റ് സംഭരണിയിലെത്തുന്നു. ഈ സംഭരണിയുടെ കരയിലാണ്‌ പ്രസിദ്ധമായ തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. പെരിയാര്‍ വാലി പ്രദേശത്ത് വച്ച് പെരിയാറിന്റെ മൂന്നു ശാഖകളും സംഗമിക്കുന്നു.

പെരിയാറിലെ ഭൂതത്താംകെട്ട് ജലസംഭരണി
ഇവിടെ നിന്ന് ഒഴുകുന്ന പെരിയാറിനെ ചെങ്കുത്തായ പ്രദേശങ്ങള്‍ക്കു പകരം സമതല പ്രദേശങ്ങളാണ്‌ സ്വീകരിക്കുന്നത്. ഇവിടെ ഏതാനും ചെറിയ തുരുത്തുകള്‍ പ്രത്യക്ഷപ്പെടുന്നു. മുളങ്കുഴിപ്രദേശത്ത് എത്തുന്ന പെരിയാറിനന്റെ ഒരു കരയില്‍ നിബിഡമായ തേക്കിന്‍കാടുകളാണ്‌. ചെറിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പ്രദേശത്ത് ചെറിയ വെള്ളച്ചാട്ടങ്ങളും ഉണ്ട്. ഇവിടെ നിന്ന് കാടപ്പാറ, ഇല്ലിത്തോട് എന്നീ പ്രദേശങ്ങള്‍ താണ്ടി മലയാറ്റൂര്‍ എത്തുന്നു. കേരളത്തിലെ ഏക ആനമെരുക്കല്‍ കേന്ദ്രമായ കോടനാട് മലയാറ്റൂരിന്റെ എതിര്‍കരയിലാണ്‌ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും പടിഞ്ഞാറേക്കൊഴുകുന്ന നദി കാലടിയിലെത്തുന്നു. കാലടിയില്‍ വച്ച് ശ്രീശങ്കരാചാര്യര്‍ പാലത്തിനടിയിലൂടെ മെയിന്‍ സെണ്ട്രല്‍ റോഡിനെ കുറുകെ കടക്കുന്ന നദി കാഞ്ഞൂര്‍ എന്ന തുരുത്ത് സൃഷ്ടിക്കുന്നു. താഴേക്കൊഴുകുന്ന നദി ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റത്ത് എത്തുന്നു. ഇവിടെ നിന്ന് നദി കിഴക്കോട്ടാണ്‌ ഒഴുകുന്നത്. പെരുമ്പാവൂരിലേക്കൊഴുകുന്ന നദി മുടിക്കല്‍ എന്ന പ്രദേശത്തെത്തിയശേഷം വീണ്‍ടും പടിഞ്ഞാറേക്കൊഴുകുന്നു. ഇവിടെ ഇരുകരകളിലുമായി വാഴക്കുളം, കീഴ്മാട്, തിരു‌ഐരാണിക്കുളം എന്നീ സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നു. വീണ്ടും പടിഞ്ഞാറേക്കൊഴുകുന്ന നദി തോട്ടും‌മുഖം ഭാഗത്ത് വച്ച് പരുന്തുറാഞ്ചി തുരുത്തിന്‌ രൂപം നല്‍കുന്നു. ഇതിലെ ഒരു കൈവകഴി ചൊവ്വരക്കടുത്ത് വച്ച് ആലുവാ തുരുത്തും സൃഷ്ടിക്കുന്നു. ഇത് മംഗലപ്പുഴയില്‍ ചേരുന്നു. ആലുവാക്കടുത്തെത്തുന്ന പ്രധാന നദി, റെയില്‍ പാലത്തിനടുത്തു്‌ ശിവരാത്രി മണപ്പുറത്ത് വച്ച് രണ്ടായി പിരിയുന്നു. കൊച്ചി നഗരത്തിലേയും ആലുവയിലേയും ശുദ്ധജലവിതരണത്തിനായുള്ള പമ്പിങ്ങ് സ്റ്റേഷന്‍ ഇവിടെയാണ്‌. വലത്തോട്ട് പോകുന്ന ശാഖയെ മംഗലപ്പുഴശാഖ എന്നും ഇടത്തോട്ട് പോകുന്നതിനെ മാര്‍ത്താണ്ഡവര്‍മ്മ ശാഖ എന്നും വിളിക്കുന്നു.
[തിരുത്തുക] ആലുവാക്കുശേഷം
പെരിയാറിന്റെ മംഗലപ്പുഴ ശാഖ പടിഞ്ഞാറേക്കൊഴുകി മംഗലപ്പുഴ സെമിനാരിക്കരികിലൂടെ മംഗലപ്പുഴ പാലവും കടന്ന് എളന്തിക്കര യില്‍ വച്ച് ചാലക്കുടിപ്പുഴയുമായി സംഗമിക്കുന്നു. നദിക്കരയില്‍ ഉള്ള സ്ഥലങ്ങള്‍ ചെങ്ങമനാട്, അടുവാശ്ശേരി, കരുമാല്ലൂര്‍, കുന്നുകര, ആലങ്ങാട്, തടിക്കടവ്, മാഞ്ഞാലി എന്നിങ്ങനെയാണ്‌. എളന്തിക്കരയില്‍ നിന്നും പടിഞ്ഞാറേക്കൊഴുകുന്ന നദി പുത്തന്വേലിക്കര യില്‍ വച്ച് വീണ്ടും ശാഖകള്‍ക്ക് ജന്മം നല്‍കുന്നു. പ്രധാനശാഖ വീണ്ടും പടിഞ്ഞാറേക്കൊഴുകുകയും തൃശൂരിലെ കരുവന്നൂര്‍ നദിയുമായി ചേര്‍ന്ന് കൊടുങ്ങല്ലൂരിലെത്തി മുനമ്പത്ത് വച്ച് അറബിക്കടലില്‍ പതിക്കുന്നു. ഈ പ്രദേശങ്ങളില്‍ ഗോതുരുത്ത്, ചെറിയ, വലിയ പണിക്കന്‍ തുരുത്തുകള്‍,പഴമ്പിള്ളിതുരുത്ത് എന്നീ ചെറിയ ദ്വീപുകള്‍ സൃഷ്ടിച്ചശേഷമാണ്‌ പെരിയാര്‍ അറബിക്കടലില്‍ പതിക്കുന്നത്. പുത്തന്‌വേലിക്കരയില്‍ പിരിഞ്ഞ മറ്റു ശാഖകള്‍ വടക്കേക്കര, ഏഴിക്കര, ചിറ്റാട്ടുകര, മാല്യങ്കര എന്നീ പ്രദേശങ്ങളീലൂടെ ഒഴുകി ചെറായി യില്‍ വച്ച് വേമ്പനാട്ടു കായലില്‍ സന്ധിക്കുന്നു.

ആലുവയില്‍ പെരിയാറിനു കുറേകേറയുള്ള പാലങ്ങള്‍. വല്ലത്ത് വശത്തുള്ളതാണ്‌ മാര്‍‍ത്താണ്ഡവര്‍മ്മ പാലം
മാര്‍ത്താണ്ഡവര്‍മ്മ ശാഖ പാലത്തിനടിയിലൂടെ പ്രവഹിച്ച് ഉളിയന്നൂര്‍ ദ്വീപ് സൃഷ്ടിച്ച് കയന്റിക്കരയില്‍ വച്ച് കൂടിച്ചേരുന്നു. ഇതിനു ശേഷം വീണ്ടും രണ്ടായി പിരിയുന്ന മര്‍ത്താണ്ഡവര്‍മ്മപ്പെരിയാറിന്റെ പ്രധാനശാഖ പാതാളത്ത് എത്തുന്നു. ഉദ്യോഗമണ്ഡലിനടുത്തുകൂടെ ഒഴുകി വരാപ്പുഴയില്‍ ചേരുന്നു. രണ്ടാമത്തെ ശാഖ അബുതുരുത്ത്, എടമുള തുരുത്ത് എന്നിവയുണ്ടാക്കിയശേഷം മുട്ടര്‍പുഴ എന്ന പേരില്‍ കളമശ്ശരിയിലൂടെ മഞ്ഞുമ്മല്‍ വഴി ഒഴുകുന്നു. ഏലൂരില്‍ വച്ച് ഇത് വരാപ്പുഴയില്‍ എത്തുന്ന മറ്റേ ശാഖയുമായി ചേരുന്നു. ഇവിടെ നിന്ന് പലശാഖകഅയി പിരിഞ്ഞ് കടമക്കുടി, മുളവുകാട്, കോതാട്, എന്നീ ദ്വീപുകള്‍ പിന്നിട്ട് കൊച്ചി നഗരാതിര്‍ത്തിയില്‍ ചിറ്റൂര്‍ വച്ച് വെമ്പനാട്ട് കായലില്‍ പതിക്കുന്നു. ഏലൂര്‍ മുതല്‍ വെമ്പനാട്ടുകായല്‍ വരെ നദിക്ക് കായലിന്റെ സ്വഭാവമാണുള്ളത്.

പെരിയാറിന്റെ മാര്‍ത്താണ്ഡവര്‍മ്മ ശാഖ രണ്ടായി പിരിഞ്ഞ് ഉളിയന്നൂര്‍ ദ്വീപ് ഉണ്ടാക്കുന്നു. നേരെ കാണുന്നത് ഉളിയന്നൂര്‍ ആണ്‌
[തിരുത്തുക] പെരിയാറിന്‍റെ ഉപയോഗങ്ങള്‍
കേരളത്തില്‍ 44 നദികളിലും വച്ച് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതെ പെരിയാറ്റിനെയാണ്. ഗാര്‍ഹികം, വൈദ്യുതി, മത്സ്യബന്ധനം, തീര്‍ത്ഥാടനം, ജലസേചനം, മണല്‍ഖനനം, കുടിവെള്ളം, ഉള്‍നാടന്‍ ഗതാഗതം, വ്യാവസായീകം, വിനോദസഞ്ചാരം എന്നിങ്ങനെ ബഹുമുഖങ്ങളായ ആവശ്യങ്ങള്‍ക്ക് ആശ്വാസമേകുന്നു. പെരിയാര്‍ തീരത്ത് ഒരു കോര്‍പ്പറേഷനും 4 മുനിസിപ്പാലിറ്റികളും 42 പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു. എല്ലാ ഭരണകേന്ദ്രങ്ങളും പെരിയാറിന്‍റെ ജലസമ്പത്തിന്‍റെ ഗണ്യമായ തോതില്‍ ആശ്രയിക്കുന്നുണ്ട്.
[തിരുത്തുക] ഊര്‍ജ്ജോത്പാദനം
കേരള സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ മൊത്തം ശേഷിയുടെ മുഖ്യപങ്കും പെരിയാറിലെ ജലത്തില്‍ നിന്നാണ് ഉണ്ടാക്കുന്നത്. 9 ജലവൈദ്യുത പദ്ധതികള്‍ക്കായി 13 അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നു.
[തിരുത്തുക] ജലവൈദ്യുത പദ്ധതികള്‍
ജലവൈദ്യുത പദ്ധതി
പൂര്‍ത്തിയാക്കിയ വര്‍ഷം
സ്ഥാപ്തശേഷി മെഗാവാട്ട്
ഉത്പാദനം മെഗാവാട്ട്
പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി
1946
37.5
32.5
ശെങ്കുളം ജലവൈദ്യുത പദ്ധതി
1957
48.0
20.8
പന്നിയാര്‍ ജലവൈദ്യുത പദ്ധതി
1963
30.0
17.0
നേര്യമംഗലം ജലവൈദ്യുത പദ്ധതി
1961
45.0
27.0
ഇടുക്കി ജലവൈദ്യുത പദ്ധതി
1976
780.0
273.70
*ഇടമലയാര്‍ ജലവൈദ്യുത പദ്ധതി
1985
75.0
36.5
കുണ്ടല ജലവൈദ്യുത പദ്ധതി
മാട്ടുപെട്ടി ജലവൈദ്യുത പദ്ധതി
ചെറുതോണി ജലവൈദ്യുത പദ്ധതി
[തിരുത്തുക] ജലസേചനം

കടുങ്ങല്ലൂരിലെ ലിഫ്റ്റ് ഇറിഗേഷന്‍ പമ്പിങ്ങ് സ്റ്റേഷന്‍
പെരിയാര്‍ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്തെ കൃഷി ആവശ്യങ്ങള്‍ക്കും പെരിയാറ്റില്‍ നിന്നാണ്‌ ജലം ഉപയോഗപ്പെടുത്തുന്നത്. ജലസേചനത്തിനായി പെരിയാറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും വലിയ പദ്ധതിയാണ്‌ ഭൂതത്താന്‍കെട്ട് പ്രദേശത്ത് നിര്‍മ്മിച്ചിട്ടുള്ള പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്റ്റ്. പി.വി.ഐ.പി. ജലസംഭരണിക്ക് 210 മീറ്ററോളം നീളവും 11 മീറ്റര്‍ ഉയരവുമുണ്ട്. ഇതിന്റെ വൃഷ്ടിപ്രദേശം ഏകദേശം 3048 ച.കി.മീ. ആണ്‌. ഈ പദ്ധതികൊണ്ട് 32800 ഹെക്റ്റര്‍ പ്രദേശത്ത് മുണ്ടകന്‍ കൃഷിക്കും അത്രതന്നെ വിരിപ്പു കൃഷിക്കും 20000 ഹെക്റ്റര്‍ സ്ഥലത്തെ പുഞ്ചകൃഷിക്കും ജലസേചനം നടത്താനാണ്‌ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും ഇതിന്റെ പകുതി പോലും നടന്നിട്ടില്ല എന്നാണ്‌ രേഖകള്‍. ആവശ്യത്തിന്‌ ജലം ലഭിക്കാത്തതും കനാല്‍ ശൃംഖല പൂര്‍ത്തിയാകാത്തതുമഅണ്‌ കാരണങ്ങളഅയി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കനാലുകള്‍ പൂര്‍ത്തിയാല ആലുവ, കാക്കനാട് പ്രദേശങ്ങളില്‍ 2005 വരെ ജലം എത്തിയിരുന്നില്ല. മറ്റു പ്രദേശങ്ങളായ കുന്നത്തുനാട്, കോതമംഗലം, കണയന്നൂര്‍, കടുങ്ങല്ലൂര്‍ താലൂക്കുകള്‍ പെരിയാറിലെ ജലം ഉപയോഗപ്പെടുത്തുന്നുണ്ട്. (കടുങ്ങല്ലൂര്‍ താലൂക്കിലേക്ക് ജലം കൊണ്ടുപോകുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പമ്പ് ഹൗസും കനാലും ചിത്രത്തില്‍ കാണാം) ഇത് ഈ മേഖലയിലെ കുടിവെള്ളക്ഷാമം ഗണ്യമായി പരിഹരിക്കുന്നുണ്ട്. അമ്പലമുകള്‍ വ്യവസായ മേഖലയ്ക്ക് ആവശ്യമായ ജലം പെരിയാര്‍ വാലി പ്രൊജക്റ്റില്‍ നിന്നാണ്‌ എത്തുന്നത്. 17.7 ദശലക്ഷം ഘന മീറ്റര്‍ ജലമാണ്‌ ഇതിനായി പ്രയോജനപ്പെടുത്തുന്നത്.
[തിരുത്തുക] കാലടി മൈനര്‍ ഇറിഗേഷന്‍ പദ്ധതിയിലെ ചില വിവരങ്ങള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പെരിയാര്‍
പദ്ധതികള്‍
മോട്ടോര്‍കു.ശക്തി
എണ്ണം
ഉയര്‍ന്ന കു.ശ.ഉള്ളത്
എണ്ണം
കാലടി
40
1
90
1
വാഴക്കുളം
45
4
100
3
ചൊവ്വര
50
1
110
2
ആലുവ
60
2
120
3
മുപ്പത്തടം
75
9
135
1
കടുങ്ങല്ലൂര്‍
80
6
161
1
[തിരുത്തുക] വ്യവസായങ്ങള്‍
പെരിയാറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടുകിടക്കുന്ന 250ഓളം വ്യവസായശാലകള്‍ അതിന്റെ തീരത്ത് പ്രവര്‍ത്തിക്കുന്നു. സുലഭമായ ശുദ്ധജലത്തിനന്റെ ലഭ്യതയും വൈദ്യുതി നേരിട്ട് ഗ്രിഡില്‍ നിന്ന് ലഭിക്കാനുള്ള സാഹചര്യങ്ങളും ഉള്ളതിനാല് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ടെ മേല്‍ നോട്ടത്തില്‍ തന്നെ വ്യവസായശാലകള്‍ സ്ഥാപിക്കപ്പെട്ടു. വ്യവസായശാലകള്‍ക്ക് വേണ്ട സംസംകൃതവസതുക്കള്‍ കൊച്ചി തുറമുഖത്തു നിന്ന് പെരിയാറ്റിലൂടെ എളുപ്പം എത്തിക്കാന്‍ സാധിക്കും എന്നതും ഉത്പാദനത്തിനുശേഷം ഉണ്ടാകുന്ന മലിനജലം നേരിട്ട് പുഴയിലേക്ക് ഒഴുക്കിക്കളയാന്‍ സൗകര്യമുള്ളതും കൊണ്ടാണ്‌ ആദ്യകാലങ്ങളില്‍ ഉദ്യോഗമണ്ഡല്‍ ഭാഗത്ത് വ്യവസായങ്ങള്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് ഈ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ട്. മലിന ജലം പെരിയാറ്റിലേക്ക് ഒഴുക്കുന്നതിന്‌ മുന്‍പ് ശുദ്ധീകരണം നടത്തേണ്ടതായുണ്ട്.
1943-ലാണ്‌ ആദ്യമായൈ വ്യവസായമേഖലയില്‍ വ്യവസായശാല തുടങ്ങുന്നത്. ഇന്ത്യന്‍ അലൂമിനിയം കമ്പനിയായിരുന്നു അത്. പിന്നീട് ട്രാവങ്കൂര്‍ കെമിക്കല്‍സ് മാനുഫാക്ചറിങ്ങ് കമ്പനി, എഫ്.എ.സി.ടി., ട്രാവങ്കൂര്‍ റയോണ്‍സ്, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്, എച്ച്.ഏ.എല്‍., ബിനാനി സിങ്ക്, പെരിയാര്‍ കെമിക്കല്‍സ്, യുണൈറ്റഡ് കാറ്റലിസ്റ്റ് എന്നീ വന്‍ വ്യവസായസം‌രംഭങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സ്ഥാപിക്കപ്പെട്ടകാലത്ത് വ്യവസായശാലകള്‍ക്കാവശ്യമായ എല്ലാ അസംസ്കൃത വസ്തുക്കളും പെരിയാറ്റിലൂടെയാണ്‌ കൊണ്ടുവന്നിരുന്നത്. എഫ്.എ.സി.ടി. ക്കു വേണ്ട പ്രൊഡൂസര്‍ ഗ്യാസിനുള്ള വിറകും പശ്ചിമഘട്ടത്തില്‍ നിന്ന് എത്തിച്ചിരുന്നത് പെരിയാര്‍ വഴിയായിരുന്നു.
എന്നാല്‍ വിവിധകാരണങ്ങളാലും അണക്കെട്ടുകളാലും പെരിയാറ്റിലെ നീരൊഴുക്കു കുറയുകയും വ്യവസായത്തിന്റെ അവശിഷ്ടമായ മലിനജലം കലരുന്നതിനാലും ഒരു കാലത്ത് സംശുദ്ധമായ പെരിയാറ്റിലെ ഇന്ന്ന് ജലം കൂടുതല്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു. പെരിയാറ്റില്‍ നിന്ന് പ്രതിദിനം 180 ദശലക്ഷം ലിറ്റര്‍ ജലം ഈ വ്യവസായ ശാലകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് കണക്കാക്കുന്നു.
[തിരുത്തുക] മത്സ്യബന്ധനം
പെരിയാറ്റില്‍ വിവിധയിനം മത്സ്യങ്ങള്‍ സുലഭമായുണ്ടായിരുന്നു. 36 ഇനം മത്സ്യങ്ങള്‍ ഇവിടെ സമൃദ്ധമായിരുന്നതഅയി രേഖകള്‍ ഉണ്ട്. പൂളാന്‍, ബ്രാല്‍, വട്ടോന്‍, കൂരി, വാള, കരിമീന്‍, മീഴി, കറൂപ്പ്, പരല്‍, കോലാന്‍, ആരല്‍ എന്നിവ അവയില്‍ ചിലതുമാത്രം. പെരിയാറ്റിന്റെ മംഗലപ്പുഴ ശാഖയില്‍ കടലുമായി ചേരുന്ന ഭാഗങ്ങളില്‍ നിരവധി ചീനവലകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ വഞ്ചിയും വലയും ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ഉണ്ട്. മാള, കൃഷ്ണന്‍ കോട്ട ഭാഗങ്ങളില്‍ പെരിയാറ്റിലെ വെള്ളം ചിറകളില്‍ കെട്ടി നിര്‍ത്തി (ചെമ്മീന്‍ കെട്ട്) ചെമ്മീന്‍ വളര്‍ത്തുകേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അനേകം കുടുംബങ്ങള്‍ പെരിയാറ്റിലെ മത്സ്യബന്ധനത്തെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. ചിലയിനം മത്സ്യങ്ങള്‍ പ്രജനനത്തിനായി പെരിയാറ്റിലെ ശുദ്ധജലത്തെ ആശ്രയിക്കുന്നുണ്ട്; എന്നാല്‍ രൂക്ഷമായ മലിനീകരണം നിമിത്തം അവയുടെ നിലനില്പിനു തന്നെ ഭീഷണിയുണ്ട്. കൃഷിയിടങ്ങളില്‍ നിന്ന് ചോരുന്ന കീടനാശിനിമൂലവും മത്സ്യസമ്പത്തിനു ഗണ്യമായ കുറവ് വരുത്തിയിരിക്കുന്നു. =
[തിരുത്തുക] മണല്‍ഖനനം
ഉദ്ദേശം 55000 ടണ്‍ മണല്‍ പ്രതിദിനം പെരിയാറ്റിലെ വിവിധ കടവുകളില്‍ നിന്ന് വാരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണലിനു വേണ്ടി പെരിയാറിനെ നിര്‍‍ലോഭം ഉപയോഗിച്ചു വരുന്നു. മണല്‍ ഖനവുമായി നേരിട്ടും അല്ലാതെയും പ്രവര്‍ത്തിക്കുന്ന വന്‍ ‍ശൃംഖല തന്നെ പെരിയാറിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മണല്‍‍വാരല്‍ തൊഴിലാളികള്‍, മണല്‍ ലോറി ജീവനക്കാര്‍, കയറ്റിറക്കു തൊഴിലാളിക:, നിര്‍മ്മാണ മേഖലയില്‍ പ്രവത്തിക്കുന്നവര്‍ എന്നിവര്‍ക്ക് പെരിയാറ്റിലെ മണലുമായി ബന്ധപ്പെട്ട് തൊഴില്‍ ലഭിക്കുന്നുണ്ട്. റിവര്‍ മാനേജ്മെന്‍റ് ഫണ്ടെന്ന പേരില്‍ മണല്‍ വാരലില്‍ നിന്ന് കോടിക്കണക്കിനു രൂപ ലഭിച്ചിട്ടുണ്ട്.
[തിരുത്തുക] ജലഗതാഗതം
വളരെ ചിലവു കുറഞ്ഞതും മെച്ചപ്പെട്ടതുമായ ഗതാഗതമായ ജലഗതാതത്തിനു വളരെ യോജിച്ചതാണ് പെരിയാറും പോഷക നദികളും,. തോടുകള്‍ അനവധി അപ്രത്യക്ഷമായെങ്കിലും ഇന്നും ജലഗതാഗതം സുസാധ്യമാണ്. ഓഞ്ഞിത്തോട്, ചെങ്ങല്‍ത്തോട്, തോലന്‍ കുത്തിയതോട്, പ്ലാങ്കുടിത്തോട്, മാന്തോട്, പൂപ്പാനിത്തോട് തുടങ്ങിയവ നികത്തലും കയ്യേറ്റവും മൂലം നികന്നുപോയിരിക്കുന്നു.
തട്ടേക്കാട്, ഏലൂര്‍, മാളവന എന്നിവിടങ്ങളില്‍ ജലഗതാഗതത്തെ ആശ്രയിച്ചുള്ള ജനജീവിതമാണ് നിലവിലുള്ളത്.
[തിരുത്തുക] വിനോദസഞ്ചാരകേന്ദ്രങ്ങള്‍
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വിവിധ കേന്ദ്രങ്ങള്‍ പെരിയാര്‍ തീരത്തുണ്ട്. വന്യജീവി സങ്കേതങ്ങള് ഏറ്റവും കൂടുതല്‍ ഉള്ളതും പെരിയാര്‍ തീരത്താണ്. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍

തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ മലയുടെ (ഇടത്) അടിവാരത്തിലൂടെ ഒഴുകുന്ന പെരിയാര്‍- താല്‍കാലികമായി കെട്ടിയ പാലം കാണാം-കോടനാട് നിന്നുള്ള ദൃശ്യം
തേക്കടി
മൂന്നാര്‍
പീരുമേട്
ഇടുക്കി
ഭൂതത്താന്‍‍കെട്ട്
മലയാറ്റൂര്‍
കാലടി
തട്ടേക്കാട്
കോടനാട്
ആലുവ മണപ്പുറം
തിരുവൈരാണിക്കുളം
കോട്ടയില്‍ കോവിലകം
ഉളിയന്നൂര്‍
ചേലമറ്റം
വന്യജീവി സങ്കേതങ്ങള്‍
ഇരവികുളം നാഷണല്‍ പാര്‍ക്ക്
പെരിയാര്‍ ടൈഗര്‍ റിസര്‍വ്
ഇടുക്കി വന്യമൃഗ സംരക്ഷണ കേന്ദ്രം
ചിന്നാര്‍ വന്യമൃഗ സം‌രക്ഷണ കേന്ദ്രം
ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക്
തട്ടേക്കാട് പക്ഷി സങ്കേതം
[തിരുത്തുക] ബണ്ടുകള്‍
വേനല്‍ക്കാലത്തു പെരിയാറില്‍ ഉപ്പുവെള്ളം കയറുന്നതു നിയന്ത്രിക്കാന്‍ പാതളത്ത് ഒരു സ്ഥിരം ബണ്ടും കരുമാല്ലൂര്‍ പുറപ്പള്ളിക്കാവില്‍ ഒരു താല്‍കാലിക ബണ്ടും ഉണ്ട്.
[തിരുത്തുക] പരാമര്‍ശങ്ങള്‍
Joseph M., L.,Status Report on Periyar River fom Kerala Research Programme on Local Level Development website accessed on 27, August 2006.
2.0 2.1 2.2 2.3 2.4 വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
യുഗപ്രഭാത് ദിനപ്പത്രം 1971 ഫെബ്രുവരി 16. ദില്ലി
മാതൃഭൂമി ദിനപ്പത്രം 1987 മെയ് 18

കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ 'മെമ്പേഴ്‌സ് ഡയറക്ടറി-2009' പ്രകാശനം ചെയ്തു

ഡയറക്ടറി പ്രകാശനം ചെയ്തു
Posted on: 12 Dec 2009
കൊച്ചി: കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ 'മെമ്പേഴ്‌സ് ഡയറക്ടറി-2009' പ്രകാശനം ചെയ്തു. അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് എ.കെ. ബഷീര്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. അസോസിയേഷന്‍ പ്രസിഡന്റ് എം.പി. അശോക്കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ആര്‍. രഞ്ജിത് സ്വാഗതവും ജോയിന്റ് സെക്രട്ടറി രജനി കെ.എന്‍. നന്ദിയും പറഞ്ഞു.

പെരിയാര്‍


കൈയേറ്റം: മുടക്കുഴ തോട് ശോഷിച്ചു

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ മുഖ്യജലസേചന മാര്‍ഗമായ മുടക്കുഴ വലിയ തോട് കൈയേറ്റംമൂലം ശോഷിക്കുന്നു. റവന്യൂ രേഖകളില്‍ 8-10 മീറ്റര്‍ വീതിയുള്ള തോട് പലയിടങ്ങളിലും നാലിലൊന്നായി ചുരുങ്ങി.അശമന്നൂര്‍ പഞ്ചായത്തിലെ തലപ്പുഞ്ചയില്‍ തുടങ്ങി വേങ്ങൂര്‍ പഞ്ചായത്ത് അതിര്‍ത്തി വഴി മുടക്കുഴ പഞ്ചായത്തിന്റെ മധ്യത്തിലൂടെ തോട്ടുവ വഴി പെരിയാറില്‍ ചേരുന്നതാണ് മുടക്കുഴ തോട്. 15 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തോടിന്റെ ഭൂരിഭാഗവും മുടക്കുഴ പഞ്ചായത്തിലെ പാടശേഖരങ്ങളിലൂടെയാണ് ഒഴുകുന്നത്.തുരുത്തി, മുപ്പത്തി, മുടക്കുഴ, ചെമ്പിശ്ശേരി, അകനാട്, കാവുങ്ങപ്പാടം എന്നീ പാടശേഖരങ്ങളിലെ നെല്‍കൃഷി മുടക്കുഴ തോടിനെ ആശ്രയിച്ചാണ്. തോടരികില്‍ കൈതയും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ച് കാലക്രമത്തില്‍ കെട്ടിയെടുക്കുകയാണ് പതിവ്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവാത്തത് കൈയേറ്റം കൂടുതല്‍ സുഗമമാക്കി.തോട് ശോഷിച്ചതിനെ തുടര്‍ന്ന് മഴക്കാലത്ത് പാടശേഖരങ്ങളില്‍ വെള്ളക്കെട്ടും കൃഷിനാശവും പതിവായി. കര്‍ഷകര്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. മുടക്കുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്ന ഒരു പമ്പ്ഹൗസും തോടിനു സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. തോടിന്റെ നാശം ഈ പമ്പ്ഹൗസിനും ഭീഷണിയാണ്.